Friday 23 February 2018

വി. വട്ടശ്ശേരിൽ തിരുമേനി – TRUTH TRIUMPHS



1934 ൽ കാലംചെയ്ത വി. വട്ടശ്ശേരിൽ തിരുമേനിയുടെ ചിന്തകളും സഭയെയും സമൂഹത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻറ്റെ ഉൾകാഴ്ചകളും കാഴ്ചപ്പാടുകളും എത്രപേർ ശരിയായി മനസ്സിലാക്കിയിട്ടുണ്ട്. എന്നതിൽ സംശയം ഉണ്ട്. ജീവചരിത്ര ഗ്രന്ഥങ്ങളും, ജീവചരിത്രകാരന്മാരും, നമുക്കു ഇല്ലാതിരുന്ന കാലത്താണ് ലോക പണ്ഡിതനായ ഡോ. വി.സി. ശമുവേൽ അച്ചൻ TRUTH TRIUMPHS: Life and Achievements of Metropolitan Mar Dionysius VI എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചത് (MOC)- 1986. ഡോ. വി.സി. ശമുവേൽ അച്ചൻറ്റെ ഗ്രന്ഥം പ്രസിദ്ധികരിച്ചതിനുശേഷമാണ് സഭ തിരുമേനിയെ വിശുദ്ധനായി ഔദ്യോഗികമായി പ്രഖ്യാപിച്ചതും തുബ്ദേനിൽ പേര് ചേർത്തു അനുസ്മരിച്ചുതുടങ്ങിയതും എന്നതും സ്മരണീയമാണ്. ഒരു ഇന്ത്യൻ സഭാപിതാവിനെക്കുറിച്ചും മലങ്കരസഭാ ചരിത്രത്തെക്കുറിച്ചും ഇംഗ്ലീഷിൽ ആദ്യമായുണ്ടായ ഈ ആധികാരിക ഗ്രന്ഥം ഇംഗ്ലീഷ് സാഹിത്യത്തെയും സമ്പന്നമാക്കിയതിൽ നമുക്ക് അഭിമാനിക്കാൻ വകയുണ്ട്. വി. വട്ടശ്ശേരിൽ തിരുമേനിയുടെ ജീവചരിത്രമല്ല ഇത്. മറിച്ചു മലങ്കരസഭാചരിത്രവും സഭാദർശനവുമാണ് ഈ കൃതിയിലൂടെ സുന്ദരമായി അനാവരണം ചെയ്യുന്നത്. ജീവചരിത്ര സാഹിത്യത്തിനുതന്നെ മുതൽകൂട്ടായ ഇത് സഭാതല്പരർക്കും ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനം ചെയ്യുക മാത്രമല്ല അനുവാചകർക്ക്‌ സുന്ദരമായ വായനാനുഭവവും നൽകുന്ന ഒന്നത്രേ.